Thursday, December 15

Jilebi ജിലേബി

  1. ഉഴുന്ന് പരിപ്പ് - 500 ഗ്രാം 
  2. നെയ്യ് - 400 ഗ്രാം 
  3. പഞ്ചസാര - 750 ഗ്രാം 
  4. ജിലേബി കളര്‍ - പാകത്തിന്  
പാകം ചെയ്യുന്ന വിധം 
  • ഉഴുന്ന് പരിപ്പ് കുതിര്‍ത്ത് അരച്ചെടുക്കുക.
  • പഞ്ചസാര പാനിയാക്കി ജിലേബി കളറും ചേര്‍ത്ത് വയ്ക്കുക.
  • ചീനച്ചട്ടിയില്‍ നെയ്യെയിച്ചു ചൂടാകുമ്പോള്‍ ഒരു കണ്ണന്‍ ചിരട്ടയില്‍ മാവൊഴിച്ച് ജിലേബിയുടെ ആകൃതിയില്‍ പിഴിഞ്ഞെയിക്കുക.
  • മൂക്കുമ്പോള്‍ കോരി തയ്യാറാക്കിവച്ച പഞ്ചസാരപ്പാനിയില്‍ ഇടുക.
  • മധുരം പിടിച്ചു കഴിയുമ്പോള്‍ പഞ്ചസാരപ്പാനിയില്‍ നിന്നും എടുക്കുക.  
Jilebi  ജിലേബി